മലപ്പുറം എസ്പിയുടെ വസതിയിലെത്തിയ പി.വി അൻവർ എം.എൽ.എയെ പൊലീസ് തടഞ്ഞു

മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിയിലെത്തിയ പി.വി അൻവർ എം.എൽ.എയെ തടഞ്ഞ് പൊലീസ്. എസ്പിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ എത്തിയത്. കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് പി വി അൻവർ എംഎൽഎയെ തടഞ്ഞത്.

കൊല്ലം കടയ്ക്കൽ സ്വദേശിയായ എൻ. ശ്രീജിത്ത് നൽകിയ പരാതിയിലെ നടപടി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ അദ്ദേഹത്തെ പൊലീസ് തടയുകയായിരുന്നു. 2021ൽ തേക്ക്, മഹാഗണി മരങ്ങൾ മുറിച്ചു കടത്തി എന്നാണ് പരാതി.

അതേസമയം മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പി.വി അൻവർ എസ്.പി എസ്. ശശിധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത് വലിയ വാർത്തയായിരുന്നു. എസ്.പിക്കെതിരെ പൊതുവേദിയിൽ വിമർശനമുന്നയിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സാമൂഹ്യവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മലപ്പുറം എസ്.പി കേരളത്തിലെ ഐ.‌പി.എസ് ഓഫീർമാരുടെ നല്ലപേരിനെ കളങ്കപ്പെടുത്തുകയാണെന്നും എസ്.പിയാണ് പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതെന്നും അൻവർ എം.എൽ.എ പറഞ്ഞു. താൻ പറഞ്ഞ പരാമർശം തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും അതിൽ ഉറച്ചുനിൽക്കുകയാണെന്നും അ​ദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!