വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ​ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും മരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴു​കയായിരുന്നു.

വിമാനം ലാന്‍ഡിങ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാര്‍ നേരിട്ടു. തുടര്‍ന്ന് പൈലറ്റ് ക്രാഷ് ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വയലില്‍ ഇടിച്ചിറങ്ങുകയായിരുന്നു. വിമാനം കത്തി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

error: Content is protected !!