
newsdesk
മുംബൈ∙ ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽമരണപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ (66) സംസ്കാരം നാളെ ബാരാമതിയിൽ .
അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തകർന്നുവീണത്. അജിത് ഉൾപ്പെടെ 5 പേർ ഉണ്ടായിരുന്നു. എല്ലാവരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു.
എൻസിപി സ്ഥാപകനായ ശരദ് പവാറിന്റെ അനന്തിരവനാണ് അജിത്. സംസ്കാരം നാളെ ബാരാമതിയിൽ. ഭാര്യ സുനേത്ര പവാർ. മക്കൾ: ജയ്, പാർഥ്.