സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി പി സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും

Web Desk

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. പാര്‍ട്ടി സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ്. വനിതാ കമ്മീഷന്‍ അധ്യക്ഷ സംസ്ഥാനത്തേക്ക് സതീദേവിയെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 2004ല്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു. സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എംസി ജോസഫൈനെ സ്ഥാനത്ത് നീക്കിയത്. കാലാവധി എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന്‍ രാജിവെച്ചത്. വനിതാ കമ്മീഷനിലെ മറ്റ് അംഗങ്ങള്‍ക്ക് കാലാവധി അവസാനിക്കുന്നത് വരെ തുടരാനാകും. പി സതീദേവിയ്‌ക്കൊപ്പം പി കെ ശ്രീമതി, സി എസ് സുജാത, ടിഎന്‍ സീമ എന്നിവരുടെ പേരുകളും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നു.

error: Content is protected !!