പി.രാഘവൻ നായർ സ്മാരക സഹകാരി പ്രതിഭ പുരസ്കാരം എൻ.കെ.അബ്ദുറഹിമാന് സമർപ്പിച്ചു

Web Desk

പ്രഗത്ഭ സഹകാരിയും, ദീർഘകാലം സംസ്ഥാന, ജില്ല സഹകരണ ബാങ്കുകളുടെ എക്സികുട്ടീവ് ഡയറക്ടറും, നാഷണൽ കോ-ഓപ്പറേറ്റീവ് കൗൺസിൽ അംഗവും, അധ്യാപകനും, പ്രമുഖ സോഷലിസ്റ്റുമായിരുന്ന പി.രാഘവൻ നായരുടെ സ്മരണയ്ക്കു വേണ്ടി കൊടുവള്ളി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ സഹകാരി പ്രതിഭ പുരസ്കാരം കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ സമർപ്പിച്ചു. സഹകരണ മേഖലക്ക് ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യാസമില്ലെന്നും അതിൽ സഹകാരികളെല്ലാം ഒരുമിച്ചാണെന്നും അവാർഡ് ദാനം നിർവഹിച്ച് മന്ത്രി പറഞ്ഞു.

ചടങ്ങിൽ മുതിർന്ന സഹകാരികളായ മക്കാട്ട് മാധവൻ നമ്പൂതിരി, ടി.കെ.മുഹമ്മദ്, കോതൂർ മുഹമ്മദ്, കെ.ഹംസ ഹാജി, വായോളി മുഹമ്മദ് എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. എം.കെ.മുനീർ എം.എൽ.എ. അധ്യക്ഷനായി. അർബൻ സൊസൈറ്റിയുടെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള ധനസഹായം നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവും, നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം സി.പി.അബ്ദുറസാഖും കൈമാറി.
എം.കെ.രാഘവൻ എം.പി, പി.ടി.എ. റഹീം എം.എൽ എ, കെ.എം.സുഷിനി, അസിസ്റ്റന്റ് രജിസ്ട്രാർ പി.പി. റസിയ, അർബൻ സൊസൈറ്റി പ്രസിഡൻറ് പി.ആർ. മഹേഷ്, വൈസ് പ്രസിഡന്റ് പി.സി. ജമാൽ , ഡയറക്ടർ പി.സി. വാസു,ഡയറക്ടർ വി.കെ. ഉണ്ണീരി, കെ.ബാബു, വി.കെ. അബ്ദുഹാജി, ബിജു പടിപ്പുരക്കൽ,കെ.ടി. സുനി,സെക്രട്ടറി എൻ. ജയേഷ് എന്നിവർ സംസാരിച്ചു.

error: Content is protected !!