
newsdesk
ഓമശ്ശേരി: ഒമാനിലെ കസബിൽ സനയ്യ റോഡിൽ നടന്ന വാഹനാപകടത്തിൽ ഓമശ്ശേരി തെച്ച്യാട് സ്വദേശി ഇരിമ്പിടംക്കണ്ടി ഇ.ക്കെ മോയിയുടെ മകൻ സാദിഖ് (45) മരണപ്പെട്ടു. ജോലി കഴിഞ്ഞ് ബൈക്കിൽ താമസസ്ഥലത്തേക്ക് പോകും വഴി മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു .
ഭാര്യ ; റൈഹാനത്ത് . മക്കൾ ;സിനാൻ ,ശഹീദ,മിഹ്റ. മാതാവ് ;സൈനബ . സഹോദരങ്ങൾ ; ശറഫുദീൻ ജലാൽ ,സാജിത ,സംശിത ,നൗഷിദ