
newsdesk
കനത്ത മഴയിൽ കിണർ താഴ്ന്നു.അമ്പലക്കണ്ടി വടിക്കിനിക്കണ്ടി ഖദീജയുടെ വീട്ടു മുറ്റത്തെ കിണറാണ് മുകളിൽ നിന്നും രണ്ട് മീറ്റർ താഴെ നിന്ന് റിംഗുകളും പമ്പ് സെറ്റുമുൾപ്പടെ താഴ്ന്നു പോയത്.വീടും കിണറും തമ്മിലുള്ള അകലം ഒന്നര മീറ്ററായതിനാൽ വീട്ടുകാർ ആശങ്കയിലാണ്.പരിസര വീട്ടുകാരും ഈ പ്രതിഭാസത്തിൽ ആശങ്കയിലാണ് കഴിയുന്നത്.ഏകദേശം നാൽപത് വർഷം പഴക്കമുള്ള കിണറാണിത്.മുപ്പത് വർഷം മുമ്പാണ് കിണറിൽ റിംഗിറക്കിയത്.