newsdesk
മുക്കം: മുക്കം മുസ്ലിം ഓർഫനേജിൻ്റെ പുതിയ പ്രസിഡണ്ടായി വയലിൽ വി.മരക്കാർ ഹാജി തെരെഞ്ഞെടുക്കപ്പെട്ടു .ഓർഫനേജ് പ്രസിഡണ്ട് വി.കുഞ്ഞാലി ഹാജിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡണ്ടിനെ തെരെഞ്ഞെടുത്തത്. ഓർഫനേജിൽ ചേർന്ന മുക്കം മുസ്ലിം ഓർഫനേജ് കമ്മറ്റി ഐക്യകണ്ഠേനയാണ് വി.മരക്കാർ ഹാജിയെ തൽസ്ഥാനത്തേക്ക് തിരെഞടുത്തത്. ഒഴിവ് വന്ന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഹസൻ വയലിനെയും തെരെഞ്ഞെടുത്തു . മരണപ്പെട്ട വി. കുഞ്ഞാലി ഹാജിയുടെ നിര്യാണത്തിൽ യോഗം ദു:ഖം രേഖപ്പെടുത്തുകയും അനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
മുക്കം അനാഥശാല കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സെക്രട്ടറിമാരായ സി.മൂസ മാസ്റ്റർ, വി.അബ്ദുള്ളക്കോയ ഹാജി, വൈസ് പ്രസിഡണ്ട് വി.അബ്ദുറഹ്മാൻ ഹാജി ട്രഷറർ വി.മോയി ഹാജി തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ എക്സിക്യുട്ടീവ് മെമ്പർമാരായ കെ.ടി. ബീരാൻ ഹാജി, എ.എം.അഹ്മദ് കുട്ടി ഹാജി, വി.അബ്ദുൽ കലാം, ഡോ.എൻ.എം.അബ്ദുൽ മജീദ്, വി.അബ്ദുമോൻ, കെ.അബൂബക്കർ, വി.വീരാൻ കോയ തുടങ്ങിയവർ പങ്കെടുത്തു.