ബാധ്യതയല്ല; കടമയാണ് വാർദ്ധക്യം

Story: VrindaGovind.OK

വാർദ്ധക്യം എന്നത് അപൂർവ്വം ചില ആളുകളിൽ മാത്രം കണ്ടുവരുന്ന ഒരു രോഗാവസ്ഥ ഒന്നുമല്ല.
ഓരോ ദിവസവും മുന്നോട്ടു പോകുന്തോറും പ്രായം കുറയുകയല്ല, എന്ന ഉറച്ച ബോധ്യമുണ്ടെങ്കിൽ ചിലരെങ്കിലും കരുതുന്ന ഈ അപൂർവ്വ രോഗത്തിനെ വിശാലമായ ചിന്തയിലൂടെ സുഖപ്പെടുത്താം. കൂണുപോലെ മുളച്ചു പൊന്തുന്ന വൃദ്ധസദനങ്ങളും അവിടുത്തെ കച്ചവടവും, ഹൃദയത്തിലെ ചില കടമകളും സൗകര്യപൂർവ്വം മറക്കുകയാണ് ചിലർ. ഇന്നത്തെ സാമൂഹികാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ തന്നെയാണ്, വാർധക്യത്തിൻ്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ മനസ്സിലാക്കാതെ അവരെ മരിക്കാതെ തന്നെ മരണത്തിൻ്റെ പടുകുഴിയിലേക്ക് എടുത്തെറിയുന്നത് . ഒറ്റയ്ക്കുള്ള ജീവിതവും അണുകുടുംബത്തിലെക്കുള്ള ചുരുക്കവും, തുടങ്ങി ജീവിത സുഖങ്ങളിൽ വ്യാപൃതരാകുമ്പോഴാണ് പല മക്കൾക്കും വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം പ്രശ്നമാകുന്നത്.

പരിഹാരം വല്ലതും!

മാതാപിതാക്കളെ സംരക്ഷിക്കപ്പെടാത്തതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് സംസ്ഥാനത്ത് ഉയരുന്നത്. എൺപതുകഴിഞ്ഞ അമ്മയെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിടുക,പെൻഷൻ തട്ടിയെടുക്കുക, കിടപ്പിലായവർക്ക് ഭക്ഷണം നൽകാതെ ഉപദ്രവിക്കുക, അങ്ങനെ എത്ര വാർത്തകൾ. എന്നിട്ടും ഇതൊന്നും നമ്മുടെ കാതുകളിൽ പതിക്കാത്തത് എന്താണ്? ഇത്തരം പരാതികൾ ഉയർന്നാലും നിയമവുമായി ബന്ധപ്പെട്ട അവബോധം ഇല്ലാത്തപക്ഷം, ചില നാട്ടു കൂട്ടങ്ങളിലോ, അധികമായാൽ പോലീസ് സ്റ്റേഷനിലോ ഒത്തുതീർപ്പ് ആവുകയാണ് പതിവ്.
ഇനിയെങ്കിലും ശ്രദ്ധിക്കുക. മാതാപിതാക്കളെ മക്കൾ സംരക്ഷിക്കുന്നില്ല എങ്കിൽ
അതിനു പരിഹാരം ഉണ്ട്. മക്കളോ, ഉത്തരവാദിത്തപ്പെട്ട വയോജനങ്ങളെ സംരക്ഷിക്കുന്നില്ല എങ്കിൽ 2007ലെ മെയിൻറനൻസ് ആൻഡ് വെൽഫെയർ ഓഫ് പാരൻ്റസ് ആൻഡ് സീനിയർ സിറ്റിസൺ ട്രൈബ്യൂണൽ പരാതികൾ സ്വീകരിക്കും. മെയിൻ്റനൻസ് ട്രൈബ്യൂണലിൽ നേരിട്ടോ പോലീസ് മുഖേനയോ പരാതി നൽകാം. പരാതി അന്വേഷിച്ച ശേഷം ഇരു വിഭാഗങ്ങളുടെയും വാദങ്ങൾ കേൾക്കും. ഈ ആക്ട് പ്രകാരം ട്രൈബ്യൂണൽ ചില അധികാരങ്ങൾ ഉണ്ട്. അവരുടെ മക്കളിൽ നിന്നും ഒരു മാസം പതിനായിരം രൂപ വരെ ജീവനാംശം നൽകാൻ വിധിക്കാം.
2008നു ശേഷം അച്ഛനമ്മമാർ നൽകിയ ദാനാധാരങ്ങൾ റദ്ദാക്കാം കൂടാതെ മൂന്നു മാസങ്ങൾക്കുള്ളിൽ വിധി നടപ്പാക്കിയില്ലെങ്കിൽ മക്കൾക്ക് വാറണ്ടും നൽകാം

നിയമവും വഴികളും

പ്രായമായമാതാപിതാക്കളെയും വയോജനങ്ങളും സംരക്ഷിക്കാൻ 2007 മുതൽ ഇന്ത്യ ഗവൺമെൻറ് നിയമം പാസാക്കിയിട്ടുണ്ട് .ഈ നിയമത്തിന്റെ വെളിച്ചത്തിൽ 2011 ആദ്യ കേസ് ഫയൽ ചെയ്തത് തൂത്തുക്കുടിയിലാണ്. കേരളത്തിൽ ആർ ഡി ഒ. കോടതിയാണ് ഇത്തരം പരാതികൾ പരിഗണിക്കുന്നത്. പലപ്പോഴും ഇത്തരം കേസുകളിൽ ആർഡിഒ കോടതിയുടെ തീരുമാനങ്ങളിൽ ഹൈക്കോടതി പോലും ഇടപെടാറില്ല. സ്വന്തമായി വരുമാനമില്ലാത്ത മാതാപിതാക്കളിൽ ആരുടെയെങ്കിലും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാൻ മക്കൾ, ചെറുമക്കൾ എന്നിവർ മാസം പതിനായിരം രൂപവരെ നൽകാനുള്ള വിധി പുറപ്പെടുവിക്കാൻ ഈ ആക്ട് പ്രകാരം സാധിക്കും. മാത്രവുമല്ല രസകരമായ ചില ആചാരങ്ങൾ വേറെയുമുണ്ട്. നിയമപ്രകാരം സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരാളെ ഉപേക്ഷിക്കുന്നത് മൂന്നുമാസം തടവും 5000രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പരാതി പറയാൻ പോലും ത്രാണിയില്ലാത്ത അവരുടെ കാര്യത്തിൽ ട്രൈബ്യൂണലിന് സ്വമേധയാ മക്കൾക്കെതിരെ കേസെടുക്കാം. 50 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഈ നിയമത്തിന് സംരക്ഷണം ഉറപ്പാണ്. മുതിർന്ന വ്യക്തികളുടെ സ്വത്തും പണവും അപഹരിക്കുന്നവർ സ്വന്തമാക്കുന്നവർ, എന്തിന് വാർദ്ധക്യപെൻഷൻ വരെ തട്ടിയെടുക്കുന്നവർ ഇന്നും നമുക്ക് ചുറ്റുമുണ്ട്. ഇത്തരക്കാർക്ക് ഇവരെ സംരക്ഷിക്കാൻ നിയമപ്രകാരം ബാധ്യതയുമുണ്ട്. സ്വത്തും പണവും സ്വന്തമാക്കിയ നടപടിക്കെതിരെ കുറ്റത്തിന് ക്രിമിനൽ കേസെടുക്കാനും കൈമാറിയ പ്രമാണങ്ങളെ അസാധുവാക്കാനും ട്രൈബ്യൂണലിന് കഴിയും.

മുൻകരുതലുകൾ!

കുടുംബത്തിന് ബാധ്യതയാണെന്ന തിരിച്ചറിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്നവർ കരുതുക.സ്നേഹം നടിച്ച് വിശ്വാസവഞ്ചന ചെയ്യുന്ന ഒരു കൂട്ടം കഴുകൻ കണ്ണുകൾ നിങ്ങളെ വലംവയ്ക്കുന്നുണ്ട്.
അപരിചിതർ വന്നാൽ സൂക്ഷിച്ചു വേണം അവരോട് പെരുമാറാൻ. വീട്ടിലെ വിവരങ്ങൾ അവരുമായി പങ്കുവെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അവസരങ്ങൾക്കനുസരിച്ച് സഹായ വാഗ്ദാനങ്ങൾ നൽകുന്നവരെ പ്രത്യേകം ശ്രദ്ധിക്കുക. നമ്മളെ വിറ്റ കാശ് ചിലപ്പോൾ അവരുടെ കൈയിൽ ഉണ്ടാകും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഉപദ്രവിച്ചത് പണവും സ്വർണ്ണവും കവർന്നതും ഇന്നലെകളിലെങ്കിലും, നാളുകളുടെ ഓർമപ്പെടുത്തലുകളാണ് അവ ഓരോന്നും. ഉപേക്ഷിക്കപ്പെടുന്നതും, വൃദ്ധസദനങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവരേയും കണ്ട് കണ്ണ് നിറയ്ക്കുന്നതിനുപകരം സ്വന്തം വൃദ്ധമാതാപിതാക്കളുടെ ദയനീയ അവസ്ഥയെ കുറിച്ച ചിന്തിച്ച് അവർക്ക് നമ്മുടെ ജീവിതയാത്രയോടൊപ്പം ഒരിടം ഒരുക്കാം. ബാധ്യതയല്ല കടമയാണ് നാം നിറവേറ്റേണ്ടത്.

error: Content is protected !!