
കേറളത്തിന്റെന 14ാം നിയമസഭയുടെ ഇരുപതാം സമ്മേളനം ആരംഭിച്ചു. പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം ഇന്നു നിയമസഭയിൽ അവതരിപ്പിക്കും. സ്വർണ്ണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഏറെ നിർണ്ണായകമാണ് ഈ സമ്മേളനം. അംഗബലത്തിന്‍റെ കരുത്തില്‍ എല്‍ഡിഎഫിന് യുഡിഎഫ് പ്രമേയത്തെ തോല്‍പ്പിക്കാനാവുമെങ്കിലും, ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയചർച്ചകൾക്ക് കാരണമായേക്കും.
ഇന്ന് ചോദ്യോത്തരവേളയില്ല. തുടർന്നു ധനകാര്യബിൽ സഭയിൽ അവതരിപ്പിച്ചു പാസാക്കും. ബില്ലിന്മേൽ ചർച്ചയില്ല. 10 മണിയോടെ അവിശ്വാസപ്രമേയം കോൺഗ്രസിലെ വി.ഡി.സതീശൻ അവതരിപ്പിക്കും.5 മണിക്കൂറാണു ചർച്ചയ്ക്ക് നിശ്ചയിച്ചതെങ്കിലും നീണ്ടുപ്പോയേക്കാം. അനാരോഗ്യം മൂലം വി.എസ്. അച്യുതാനന്ദനും സി.എഫ്. തോമസും പങ്കെടുക്കില്ല. ബിജെപി അവിശ്വാസത്തെ പിന്തുണയ്ക്കും ജോസ് പക്ഷം വിട്ടു നിൽക്കും.ബിജെപി അംഗം ഒ രാജഗാപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും. മുഖ്യമന്ത്രിക്ക് പുറമെ കെ ടി ജലീൽ, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശിവശങ്കറിനെ പുറത്താക്കിയതിലൂടെ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന പ്രതിരോധമുയര്‍ത്തിയാവും എല്‍ഡിഎഫ് പ്രതിപക്ഷത്തെ നേരിടുക. പ്രതിപക്ഷ നേതാവുകൂടി സംസാരിച്ച ശേഷം മുഖ്യമന്ത്രിയും വിവാദങ്ങളിൽ ഉൾപ്പെട്ട മറ്റു മന്ത്രിമാരും മറുപടി നൽകും.