
Web Desk
കേദാർനാഥിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിനു സമർപ്പിച്ചു. കേദർനാഥ് ക്ഷേത്രത്തിലെ പൂജകളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് 12 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. ഇതേസമയം ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകൾ നടന്നു. കാലടിയിലെ മഹാസമ്മേളനത്തിൽ കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പങ്കെടുത്തു.

ഇതിനൊപ്പം സരസ്വതി ഗാട്ടിന്റെയും പുരോഹിതരുടെ താമസ്ഥലങ്ങളുടേയും ഉദ്ഘാടനവും നിർവഹിക്കുമെന്ന് പുഷ്കർ സിങ് ധാമി വ്യക്തമാക്കി .കൂടാതെ 130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം ഇന്ന് നിർവഹിക്കും. കേദാർനാഥിൽ നടക്കുന്ന റാലിയേയും മോദി അഭിസംബോധന ചെയ്ത് സംസാരിക്കും.