
newsdesk
മുക്കം : ഈ അധ്യയന വര്ഷം അവസാനിച്ചു സ്കൂൾ അടച്ചു വീട്ടിലേക്ക് പോകുന്ന ദിവസം വിദ്യാർത്ഥികൾക്കും
രക്ഷിതാക്കൾക്കുമായി മൈലാഞ്ചിയിടൽ മത്സരം ‘മൈലാഞ്ചി മൊഞ്ച് ”സംഘടിപ്പിച്ചു തോട്ടുമുക്കം
ഗവൺമെന്റ് യു പി സ്കൂൾ
തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ ആണ് സ്കൂൾ അടക്കുന്ന ദിവസം മെഹന്ദിയിടൽ മത്സരം സംഘടിപ്പിച്ചത് . മൈലാഞ്ചി മൊഞ്ച് എന്ന പേരിൽ സംഘടിപ്പിച്ച മത്സരം വ്യത്യസ്ത തരം മെഹന്ദി ഡിസൈനുകളെയും ആശയങ്ങളെയും കുറിച്ചുള്ള അറിവ് വളർത്തുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഒരു സെഷൻ കൂടിയായിരുന്നു .
കൊടിയത്തൂർ പഞ്ചായത് പ്രെസിഡ്രന്റ് ദിവ്യ ഷിബുവിന്റെ കയ്യിൽ പ്രധാനാദ്ധ്യാപിക ഷെറീന ബി മൈലാഞ്ചി ഇട്ടാണ് മത്സരം ആരംഭിച്ചത് .
മത്സരാർത്ഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഏത് തരം മെഹന്തിയും ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നു.
സർഗ്ഗാത്മകത, മൊത്തത്തിലുള്ള പ്രകടനം, നൂതനമായ അവതരണം, മികച്ച ഡിസൈൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തിയത്
സ്കൂളിൽ നിന്നും പോകുമ്പോൾ മധുരമുള്ള ഓർമ്മകൾ നൽകുകഎന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ മത്സരം സംഘടിപ്പിച്ചതെന്നു പ്രധാനാദ്ധ്യാപിക ഷെറീന ബി പറഞ്ഞു
നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത മത്സരസത്തിൽ വിജയികളായവർക്ക് പി ടി എ സ്പോൺസർ ചെയ്ത മന്തിയാണ് സമ്മാനമായി നൽകിയത് .