മുത്തേരി – കല്ലുരുട്ടി റോഡ് പ്രവർത്തിയിലെ അശാസ്ത്രീയത ;യാത്രാ ദുരിതം പേറി നാട്ടുകാർ , ചെളിയിൽ അലങ്കോല പെട്ട റോഡിൽ വാഹനങ്ങൾ ആണ്ടു പോവുന്നതും ,തെന്നി മറിയുന്നതും സ്ഥിരം സംഭവം,

മുക്കം : മുത്തേരി -കല്ലുരുട്ടി റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയത മൂലം യാത്രാ ദുരിതം പേറുകയാണ് നാട്ടുകാർ ,പൊതു മരാമത്തിന്റെ ആറു കോടി ഫണ്ടിൽ, മൂന്ന് മാസം മുൻപ് തുടങ്ങിയ റോഡ്‌ പണി എത്തി നിൽക്കുന്നത് വെറും 10 ശതമാനത്തോളം മാത്രം .വയൽ പ്രദേശമായ ഈ മേഖലയിൽ താഴ്ന്ന ഭാഗം ആവശ്യത്തിന് ഉയർത്തിയും ഉയർന്ന ഭാഗം നിരപ്പാക്കിയും റോഡ് ലെവലാക്കി ,ആവശ്യത്തിന് ഡ്രൈനേജുകളും ,കൺവെർട്ടുകൾ നിർമിച്ചും വേണം റോഡ് പണി
മുൻപോട്ട് പോവാൻ ,പക്ഷെ ഇതൊന്നും വേണ്ട രീതിയിൽ നടക്കുന്നില്ലന്നും ,റോഡ് പണിയിൽ അശാസ്ത്രീയത ആരോപിക്കുകയാണ് നാട്ടുകാർ ,മാത്രമല്ല മഴപെഴ്‌ത് ചെളിയിൽ അലോങ്കോലപെട്ട റോഡിലൂടെ ഉള്ള യാത്ര യാത്രക്കാർക്ക് അപകടം നിറഞ്ഞതാണ് , ഇതിലൂടെ കടന്നു പോവുന്ന വാഹനങ്ങൾ തെന്നി മറിയുന്നത് സ്ഥിരം കാഴ്ചയാവുകയാണ് .നാട്ടുകാർ ബന്ധപ്പെട്ട എൻജിനീയർമാരോട് നിരന്തരം പരാതി പറഞിട്ടും വേണ്ട രീതിയിൽ നടപടികൾ എടുക്കുന്നില്ല എന്നാണ് പറയുന്നത് .മഴ പെഴ്ത് ചെളിയിൽ നിറഞ്ഞ റോഡിലേക്ക് ഓട്ടം വിളിച്ചാൽ വരാൻ ഓട്ടോക്കാരും തയാറാവുന്നില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി .

മാത്രമല്ല ഓമശ്ശേരി -തിരുവമ്പാടി റോഡും പണി കാരണം അടച്ചതുമൂലം ,മുക്കം പോലുള്ള പ്രദേശങ്ങളിലേക്ക് ഈ പ്രദേശങ്ങളിലെ ആളുകൾക്ക് ബന്ധപ്പെടാനുള്ള ഏക മാർഗമാണ് ഈ മുത്തേരി-കല്ലുരുട്ടി റോഡ് . ഇനി ജൂൺ മുതൽ മഴ തുടങ്ങിയാൽ അടുത്ത വേനലിൽ മാത്രമേ ഈ റോഡ് പണി പൂർത്തീകരിക്കാൻ സാധിക്കു എന്നതും വലിയൊരു വെല്ലുവിളിയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!