
Web Desk
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഡൽഹിക്ക് അടുത്ത ഗുഡ്ഗാവിലെ മേദാന്താ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ഐ.സി.യുവിൽ നിന്നും സി.സി.യുവിലേക്കു മാറ്റിയിരുന്നത്. വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് പുറമേ ഉയർന്ന രക്തസമ്മർദവും ഓക്സിജൻ അളവിലെ കുറവുമാണ് മുലായത്തിന്റെ സ്ഥിതി ഗുരുതരമാക്കിയത്.
വൃക്കയിലെ അണുബാധയ്ക്ക് ഓഗസ്റ്റ് മുതൽ അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂലൈയിലും മേദാന്തയിൽ മുലായത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.