മുക്കത്ത് തെരുവ് നായ ആക്രമണം . പെട്രോൾപമ്പ് ജീവനക്കാരന്റ സമയോചിത ഇടപെടലിൽ വിദ്യാർത്ഥി രക്ഷപെട്ടു

മുക്കം : മുക്കത്ത് തെരുവ് നായ ആക്രമണം . പെട്രോൾപമ്പ് ജീവനക്കാരന്റ സമയോചിത ഇടപെടലിൽ വിദ്യാർത്ഥി രക്ഷപെട്ടു .മുക്കം കുറ്റിപ്പാല പെട്രോൾ പമ്പിനു മുൻപിലൂടെ സ്കൂൾ വിട്ട് വീട്ടലേക് പോകുന്ന അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിക്ക് നേരെയാണ് തെരുവ് നായ അക്രമം ഉണ്ടായത് അക്രമത്തിന്റെ CCTV ദൃശ്യവും ലഭിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് മുക്കം കുറ്റിപ്പാല പെട്രോൾ പമ്പിനു മുൻപിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുന്ന വിദ്യാർത്ഥിക്ക് നേരെ തെരുവ് നായ ആക്രമിക്കാൻ വന്നത് നായ ആക്രമിക്കാൻ വരുന്നതുകണ്ട പെട്രോൾ പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വിദ്യാർത്ഥിക്ക് നായയുടെ കടിയേൽക്കാതെ രക്ഷപെട്ടത് .നായ ആക്രമിക്കാൻ വന്നതോടെ കുട്ടി ഏറെ ഭയന്നെന്നും പ്രേദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും പെട്രോൾ പമ്പ് ജീവനക്കാർ പറഞ്ഞു.

കുറ്റിപ്പാല അങ്ങാടിയിലും തെരുവ് നായ ശല്യം രൂക്ഷമാണ് അതിരാവിലെ കുറ്റിപ്പാല മദ്രസയിൽ പോവുന്ന വിദ്യാർത്ഥികളും തൊട്ടടുത്ത മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ പോവുന്ന വിദ്യാർത്ഥികളും നാട്ടുകാരും ഏറെ ഭീതിയോട് കൂടിയാണ് ഇതുവഴി നടന്ന് പോവുന്നത് എന്നും രാത്രി കാലങ്ങളിൽ അതു വഴി പോവുന്ന ഇരുചക്ര വാഹനക്കാർക്ക് നേരെയും തെരുവ് നായ ആക്രമിക്കാൻ വരാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

തെരുവ് നായ ശല്യത്തിന് മുക്കം നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

error: Content is protected !!