മുക്കം ശ്രീ നീലേശ്വരം ശിവക്ഷേത്രത്തിൽ കാണിക്ക സ്വർണത്തിൽ കുറവുകണ്ട സംഭവം ;ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വർണ്ണം വെള്ളി ആഭരണങ്ങളുടെ കുറവ് കണ്ടെത്തി

മുക്കം : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മുക്കം ശ്രീ നീലേശ്വരം ശിവക്ഷേത്രത്തിൽ കാണിക്ക വെച്ച സ്വർണത്തിൽ കുറവുകണ്ട സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ നടത്തിയ പരിശോധനയിൽ സ്വർണ്ണം വെള്ളി ആഭരണങ്ങളുടെ കുറവ് കണ്ടെത്തി.

ദേവസ്വം ബോർഡ് ആസിസ്റ്റെന്റ്‌ കമീഷണർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ
ക്ഷേത്രത്തിൽ നേരിട്ടെത്തി മുൻ ഭരണസമിതി ചെയർമാനെ വിളിച്ചുവരുത്തിയാണ് പരിശോധന
നടത്തിയത്. 33 സ്വർണ്ണ ചന്ദ്രകലയിൽ 31 എണ്ണവും 10 സ്വർണ്ണ താലിയിൽ 8 എണ്ണവുമാണ് കണ്ടെത്തിയത് .
വെള്ളി ആഭരങ്ങളിൽ 3 ആൾരൂപവും 7 ചന്ദ്രകലയുമാണ് കുറവ് കണ്ടെത്തിയത്. കൂടാതെ കണക്കിൽ പെടാത്ത ചെമ്പ് ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്

ഇതോടെ കാണാതായ സ്വർണ്ണ വെള്ളി ആഭരണങ്ങൾ തിരിച്ചേല്പിക്കാൻ മുൻ ഭരണസമിതി ചെയർമാന് നോട്ടീസ് നൽകുമെന്നും അവർ വിശദീകരണമോ ആഭരണങ്ങളോ തിരിചെൽപിചില്ലകിൽ തുടർ നടപടികളുമായി പോവുമെന്നും പരിശോധനക്ക് നേതൃത്വം നൽകിയ ദേവസ്വം ബോർഡ് ആസിസ്റ്റെന്റ്‌ കമീഷണർ ഗിരീഷ് കുമാർ പറഞ്ഞു

ക്ഷേത്രത്തിലെ മുൻ ഭരണ സമിതിയെ സാമ്പത്തിക തിരുമാറിയെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ പിരിചു വിട്ടിരുന്നു പിന്നീട് ദേവസ്വം ബോർഡ് എക്സിക്യു്ട്ടീവ് ഓഫിസർ മുരളീധരൻ ചാർജ് എടുക്കുകയും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം നാട്ടുകാരുടെ നേതൃത്വത്തിൽ പുതിയകമ്മറ്റി രൂപീകരിക്കുകയും ചെയ്‌തതിന് ശേഷം കഴിഞ്ഞ 4 ആം തിയ്യതി
എക്സിക്യു്ട്ടീവ് ഓഫിസർ മുരളീധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണാഭരണത്തിന്റെ കുറവും ചെമ്പ് ആഭരണങ്ങളും കണ്ടെത്തിയത്

ഇതോടെ പുതിയ കമ്മറ്റി‌യും ഭക്തരും ദേവസ്വം ബോർഡിന് നൽകിയ പരാതിയിലാണ് ഇന്ന് പരിശോധനനടത്തിയത് . ദേവസ്വം ബോർഡ് ആസിസ്റ്റെന്റ്‌ കമീഷണർ ഗിരീഷ് കുമാറിന് പുറമെ വെരിഫിക്കേഷൻ ഓഫീസർ രാഹുൽ, ദേവസ്വം ബോർഡ് എക്സിക്യു്ട്ടീവ് ഓഫിസർ മുരളീധരൻ എന്നിവർ പരിശോധനയിൽ ഉണ്ടായിരുന്നു

error: Content is protected !!