
newsdesk
മുക്കം : പി.സി തിയ്യേറ്ററിന്റെ പാരപ്പെറ്റിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു .മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്
ഇന്ന് രാവിലെ തിയ്യേറ്ററിലെ ജീവനക്കാർ എത്തിയപ്പോഴാണ് താഴെ വീണ് രക്തം വാർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത് .മൃതദേഹം പോലീസ് എത്തി മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി .
മരിച്ച കോമളന്റെ ഭാര്യ നിമിഷ തിയ്യേറ്ററിൽ ശുചീകരണ തൊഴിലാളിയാണ് ഇയാൾ ന്നേരത്തേയും ഇടക്കിടെ രാത്രി കാലങ്ങളിൽ ഇവിടെ കിടക്കാറുണ്ടെന്ന് തിയ്യേറ്റർ ഉടമകൾ പറഞ്ഞു .ഇത്തരത്തിൽ കഴിഞ്ഞ ദിവസം വന്ന് ഉറങ്ങാൻ കിടന്നപോൾ വീണതാണെന്നാണ് പ്രാഥമിക നിഗമനം