
newsdesk
മുക്കം: മുക്കം നഗരസഭയിലെ തെച്ചിയാട് 60കാരൻ ശുചിമുറിയിൽ താമസിച്ച് വരുന്ന സംഭവത്തിൽ ആശ്വാസം , സി ടിവി പുറത്തു വിട്ട വാർത്തക്ക് പിന്നാലെ വിശദീകരണവുമായി മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദ്നി എത്തി .
വിവരമറിഞ്ഞ ഉടനെ തന്നെ സ്ഥലം സന്ദർശിച്ചതായും സദാനന്ദനെ താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റുമെന്നും ചാന്ദ്നി പറഞ്ഞു. വീട് നിർമ്മിച്ചു നൽകാൻ നടപടി സ്വീകരിക്കും. നഗരസഭ സെക്രട്ടറിയും എഞ്ചിനീയർമാരും സ്ഥലത്ത് പരിശോധന നടത്തി വീട് നിർമ്മിച്ചു നൽകാൻ പറ്റുമോ എന്ന് പരിശോധിക്കും.സാധിക്കില്ലങ്കിൽ ജനകീയ സമിതി നിർമ്മിക്കുന്ന വീടിന് സഹായം നൽകും.
ഇത്തരമൊരു വിഷയമുള്ളത് മുൻ കൗൺസിലർ നഗരസഭയെ അറിയിച്ചില്ലന്നും ചാന്ദ്നി പറഞ്ഞു. *
വീടില്ലാത്ത സദാനന്ദന് നികുതിയടക്കാൻ നോട്ടീസ് ലഭിച്ചത് ഉദ്യോഗസ്ഥർക്ക് വന്ന വീഴ്ചയാണന്നും ചാന്ദ്നി പറഞ്ഞു. *