മുക്കത്ത്‌ രണ്ടു വർഷത്തിലധികമായി 60 കാരന്റെ താമസം ശുചി മുറിയിൽനികുതി അടക്കണമെന്ന് നഗരസഭയുടെ നോട്ടീസും

മുക്കം: മുക്കത്ത് 60കാരൻ രണ്ട് വർഷമായി താമസിക്കുന്നത് ശുചി മുറിയിൽ .നഗരസഭയിലെ തെച്ചിയാട് വെള്ളിപറമ്പ് വീട്ടിൽ സദാനന്ദൻ ആണ് താമസിച്ചിരുന്ന പഴ ഷെഡ് പൊളിഞ്ഞതിനു ശേഷം രണ്ടു വര്ഷത്തിലധിമായി ശുചി മുറിയിൽ താമസിക്കുന്നത് .പ്രാഥമിക കാര്യങ്ങളും താമസവും ഒരേ സ്ഥലത്തു തന്നെ.ഇത്തവണയും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത വ്യക്തിയാണ് സദാനന്ദൻ .വോട് ചെയ്യാൻ പോകുമ്പോൾ പറയും തനിക്ക് വീടില്ല വെള്ളമില്ല എന്നൊക്കെ, എന്നാൽ നമുക്ക് ശരിയാക്കാം എന്ന പതിവ് പല്ലവി മാത്രമാണ് മറുപടി ലഭിക്കാറുള്ളത് .ഉണ്ടായിരുന്ന പഴയ ഷെഡ് പൊളിഞ്ഞിട്ട് 15 വർഷത്തിലധികമായി .

സദാനന്ദന് പനയോല വെട്ടാൻ പോകുന്ന ജോലിയായിരുന്നു .പനയിൽ നിന്നും വീണു പരിക്കേറ്റു ഏറെക്കാലം ആശുപത്രിയിൽ ആയിരിന്നു .പിന്നീട് കാര്യമായ ജോലിക്കൊന്നും പോകാൻ പറ്റാതായി .നാട്ടുകാരുടെ സഹായത്തിൽ അങ്ങാടികളിൽ നിന്നും ലഭിക്കുന്ന ഭക്ഷണവും ആരെങ്കിലും നൽകുന്ന ചെറിയ പൈസയും കൊണ്ടാണ് ജീവിതം മുന്നോട്ട് പോവുന്നത്.


വീടില്ലാത്ത സദാനന്ദന് ഇപ്പോൾ മുക്കം നഗര സഭയുടെ നികുതി അടക്കാൻ ഉള്ള നോട്ടീസും വന്നിട്ടുണ്ട് .വീടില്ലാത്ത തനിക്ക് എന്തിനാണ് നികുതി എന്നാണ് സദാനന്ദൻ ചോദിക്കുന്നത് .സദാനന്ദനു വീടില്ല കഷ്ടത്തിലാണ് എന്ന കാര്യം നാട്ടുകാർക്ക് അറിയാമെങ്കിലും കക്കൂസിൽ ആണ് താമസം എന്ന കാര്യം ഇപ്പോഴാണ് അറിഞ്ഞത് എന്നും എത്രയും പെട്ടെന്ന് ഇയാള്ക്ക് വീട് നല്കാൻ നഗര സഭ തയ്യാറാകണമെന്നും സദാനന്ദന്റെ സുഹൃത്തും നാട്ടുകാരനുമായ അബൂബക്കർ പറഞ്ഞു .സദാനന്ദന് സ്വന്തമായി സ്ഥലം ഉണ്ട് ,5 വർഷം മുൻപ് നാട്ടുകാർ ഉണ്ടാക്കി കൊടുത്ത ഒരു തറയും ഉണ്ട് .പിന്നീട് ഒരു പണിയും നടന്നിട്ടില്ല .ഏതായാലും ചെറിയ മാനസിക പ്രശ്നമുള്ള സദാനന്ദനന്റെ ഈ ഒരു അവസ്ഥ കണ്ടു അധികൃതർ എത്രയും എത്രയും പെട്ടെന്ന് വീടെന്ന സ്വപ്നം യാഥാർഥ്യമാകും എന്ന പ്രതീക്ഷയിൽ ആണ് ഇദ്ദേഹം .

error: Content is protected !!