കാരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു

മുക്കം : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി, കാരശ്ശേരി ചുണ്ടത്തുംപൊയിലിൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.


പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഇത്തരമൊരു ഹരിത സംരംഭത്തിന് തുടക്കം കുറിച്ചത്.

ബാങ്ക് അഡ്മിനിസ്ട്രേറ്റർ എം ദിവ്യ ചടങ്ങിൽ മുഖ്യാതിഥി ആയി .ബാങ്ക് ഭാരവാഹികളും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!