കോഴിക്കോട് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പെരിങ്ങോളം സ്വദേശിയായ രോഗി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സ് നിയന്ത്രണം വിട്ടു മറിഞ്ഞുള്ള അപകടത്തില്‍ വയോധിക മരിച്ചു. പെരിങ്ങോളം സ്വദേശി ജാനകി (86) ആണ് മരണപ്പെട്ടത്. കുന്നമംഗലം കോട്ടാംപ്പറമ്പ് ഭാഗത്ത് വെച്ച് അര്‍ദ്ധരാത്രി 1:20 ഓടെയായിരുന്നു അപകടം സംഭവിച്ചത്.

പ്രദേശത്ത് പെയ്ത മഴ കാരണം ആംബുലന്‍സ് തെന്നിമാറിയതാണ് അപകടകാരണം എന്നാണ് ലഭിച്ച വിവരം. അപകട സമയത്ത് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ജാനകിയുടെ ബന്ധുക്കളും ആംബുലന്‍സ് ഡ്രൈവറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പോലീസ് അറിയിച്ചു.

error: Content is protected !!