JCI കാരശ്ശേരി ഘടകവും മുക്കം ഫയർ ആൻഡ് റെസ്ക്യൂ സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന നീന്തൽ പരിശീലനം ഇന്നും നാളെയും മറ്റന്നാളും

മുക്കം : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കാരശ്ശേരി ഘടകവും മുക്കം ഫയർ ആൻഡ് റെസ്ക്യൂ സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന നീന്തൽ പരിശീലനം മെയ് 3 4 5 തീയതികളിൽ ആയി തിരുവമ്പാടിയിലെ
Q8 സിമ്മിംഗ് പൂളിൽ വച്ച് നടക്കും.

മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്ന ഈ കാലഘട്ടത്തിൽ
ഇതിന് ഒരു പരിഹാരം കാണുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്

ഒന്നാം ഘട്ടത്തിൽ നാലു വയസ്സു മുതൽ എട്ടു വയസ്സ് വരെയുള്ള കുട്ടികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്,
ശേഷം വരുന്ന ബാച്ചിൽ മുതിർന്നവരെയും ഉൾപ്പെടുത്തും.

മെയ് മൂന്നാം തീയതി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ആണ് നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്യുന്നത്. മുക്കം അഗ്നിശമനസേന ഓഫീസർ അബ്ദുൽ ഗഫൂർ എം ഓറിയന്റേഷൻ ക്ലാസുകൾ നൽകും. സർട്ടിഫൈഡ് ട്രെയിനർ ആയിട്ടുള്ള ഗോഡ്സൺ ടോം ആണ് പരിശീലനം നിയന്ത്രിക്കുന്നത്.

പത്രസമ്മേളനത്തിൽ മുക്കം അഗ്നിശമനസേന ഓഫീസർ അബ്ദുൽ ഗഫൂർ എം, ജെസിഐ കാരശ്ശേരി പ്രസിഡണ്ട് മുഹമ്മദ് ആസാദ്, സെക്രട്ടറി ഹാഫിസ് റാഹത്ത്, പ്രോഗ്രാം ഡയറക്ടർ റിഷ്ന ഷബീർ തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!