
newsdesk
മുക്കം ; കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഗർത്തത്തിലേക്ക് വീണ് അപകടം .കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ കാപ്പുമല വളവിലാണ് ഇന്നോവ കാർ നിയത്രണം വിട്ട് അപകടം ഉണ്ടായത് .
വയനാട്ടിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ പോയി തിരിച്ചുവരുന്നവരാണ് അപകടത്തിൽ പെട്ടത് .
5 പേരാണ് കാറിൽ ഉണ്ടായിരുന്നത്
ഡ്രൈവർക്ക് വയറുവേദന വന്നതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് അറിയാൻ കഴിയുന്നത്അപകടത്തിൽ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.