ചെറുവാടി പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ ഒന്നാമത് അഖില കേരള ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം

മുക്കം : ചെറുവാടി പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ ഒന്നാമത് അഖില കേരള ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി.മലപ്പുറം കോഴിക്കോട് ജില്ലകളിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും .


നിഷാദ് മോൻ മെമ്മോറിയൽ ട്രസ്റ്റ് നൽകുന്ന15001 രൂപ പ്രൈസ് മണിക്കും സുൽഫിക്കർ ബാവ മെമ്മോറിയൽ ട്രോഫിക്കും, കൊട്ടപ്പുറത്ത് കണ്ടി കോയാമുട്ടിand ഫാത്തിമ മെമ്മോറിയൽ നൽകുന്ന 100001 രൂപ പ്രൈസ് മണിക്കും ഏലിയങ്ങോട്ട് നാരായണൻ മെമ്മോറിയൽ റണ്ണേഴ്‌സ് കപ്പിനും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനാണു ചെറുവാടി പൊറ്റമ്മൽസ്റ്റേഡിയത്തിൽ തുടക്കം ആയത്.
കോഴിക്കോട് മലപ്പുറം ജില്ലകളിലെ പ്രമുഖ ടീമുകൾടൂർണമെന്റിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

മുക്കം സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഷെരീഫ് കൂട്ടക്കടവത്ത്, അബ്ദുൽ കരീം ഒ. സി, കുട്ടി കൃഷ്ണൻ കെ എന്നിവർ മുഖ്യാതിഥികളായിഉത്ഘാടന മത്സരത്തിൽ ടീപൈക്കോ ചെറുവാടിയും യൂണിറ്റി എഫ് സി പുൽപ്പറമ്പും തമ്മിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ 4 ഗോളുകൾക്ക് യൂണിറ്റി എഫ് സി പുൽപ്പറമ്പ് വിജയികളായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!