പരീക്ഷാ തിരക്കുകൾക്കിടയിലും മാതൃകയായി ചാത്തമംഗലം എം.ഇ.എസ് കോളേജിലെ രക്തദാന ക്യാമ്പ്

ചാത്തമംഗലം: പരീക്ഷാക്കാലത്തെ തിരക്കുകൾക്കിടയിലും സാമൂഹിക പ്രതിബദ്ധതയുടെ ഉദാത്ത മാതൃകയുമായി ചാത്തമംഗലം എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ്. കോളേജിലെ എൻ.എസ്.എസ് (NSS) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25-ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുമയത് സി.എച്ച്സ്വാഗതം ആശംസിച്ച ചടങ്ങിൽ, കോളേജ് സെക്രട്ടറി പ്രൊഫസർ കൂട്ടൂസ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ മിസ്റ്റർ ഷഫീഖ് എസ് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരീക്ഷാ കാലമായിരുന്നിട്ടും 56 വിദ്യാർത്ഥികളാണ് സന്നദ്ധസേവനത്തിനായി മുന്നോട്ടുവന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇതിൽ 41 പേർ വിജയകരമായി രക്തം ദാനം ചെയ്തു. ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും എൻ.എസ്.എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഹനാൻ ഹസൻ നന്ദി രേഖപ്പെടുത്തി.


ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. നാസിയ കെ. സലിം, ബ്ലഡ് സെന്റർ കൗൺസിലർ അമിത എ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് രക്തശേഖരണത്തിന് മേൽനോട്ടം വഹിച്ചത്. എൻ.എസ്.എസ് വോളന്റിയർമാരുടെ സഹകരണം ക്യാമ്പിന്റെ നടത്തിപ്പ് .

error: Content is protected !!