രക്തദാനവും ജനസേവനവും ജീവിത വ്രതമാക്കിയ പ്രജീഷ് മുക്കം ഇനി കണ്ണീരോർമ്മ

മുക്കം: പ്രജീഷ് ചികിത്സാ സഹായ ഫണ്ടിലേക്ക് ഇനി ആരും പണമയാകേണ്ടതില്ല , |ജീവ കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ജീവിതം ധന്യമാക്കിയ പ്രജീഷ് മുക്കം നാടിൻ്റെ കണ്ണീരോർമ്മയായി. അവൻ ചെയ്ത നന്മകൾക്ക് തിരിച്ചും ഒരു സഹായം നൽകികൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സാധിച്ചില്ല എന്ന വിഷമത്തിൽ ആണ് സുഹൃത്തുക്കളും നാട്ടുകാരും .ശസ്ത്രക്രിയാനന്തരം തലച്ചോറിലുണ്ടായ അണുബാധ കാരണം അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന ആനയാംകുന്ന് മാളികത്തടത്തിൽ പ്രജീഷ് (37) ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് വിടവാങ്ങിയത്.
തൻ്റെ ബൈക്കിനു പിന്നിൽ സ്വന്തം രക്തഗ്രൂപ്പും ഫോൺ നമ്പരിനുമൊപ്പം ”രക്തം വേണ്ടവർ ആരായാലും വിളിക്കുക ” എന്നുകൂടി എഴുതിവച്ച രക്തദാതാവ്, നിരവധിയാളുകൾക്ക് അത്യാഹിത ഘട്ടങ്ങളിൽ രക്ഷകനായിരുന്നു.
കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ തവണ ജീവരക്തം ദാനം ചെയ്ത് ജീവ കാരുണ്യ പ്രവർത്തകനായിരുന്നു പ്രജീഷ്.56 തവണയാണ് പ്രജീഷ് ചുരുങ്ങിയ കാലം കൊണ്ട് രക്തദാനം നടത്തിയത്.തലച്ചോറിലെ ശസ്ത്രക്ക്രിയയെ തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പ്രജീഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണപ്പെട്ടത്.ഭീമമായ ചികിത്സാ ചെലവിനായി നാട്ടുകാര്‍ ചികിത്സാ സഹായ സമിതി രൂപവത്കരിച്ച് ഫണ്ട് സ്വരൂപണം നടത്തെവെയാണ് പ്രജീഷിന്‍റെ അപ്രതീക്ഷിത മരണം .രണ്ട് മാസം പ്രായമായ ഇരട്ടകുട്ടികളുടെ പിതാവാണ് പ്രജീഷ്.

error: Content is protected !!