കഴിഞ്ഞ ദിവസം മുക്കം വല്ലത്തായി പാറയിൽ വീട്ടമ്മയുടെ മുഖത്ത്മുളക് പൊടി എറിഞ്ഞ് മോഷണം നടത്താൻ ശ്രമിച്ച കള്ളനെ മുക്കം പോലീസ് പിടികൂടി

മുക്കം: കഴിഞ്ഞ ദിവസം പുലർച്ചെ 3:45ന് നോമ്പിന്റെ ഭാഗമായി ഭക്ഷണം കഴിക്കാൻ അടുക്കളയിൽ എത്തിയ മുക്കം വല്ലത്തായി പാറ സ്വദേശി കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതിയേയാണ് മുക്കം പോലീസ് പിടികൂടിയത്. കൂടരഞ്ഞി കോലോത്തും കടവ് പാലകത്തൊടി ജംഷീദിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾ നേരത്തെ കൊടുവള്ളി, ബാലുശ്ശേരി , കോടഞ്ചേരി എന്നി പോലീസ്‌റ്റേഷനുകളിൽ മോഷണകേസിന് പ്രതിയാവുകയും ശിക്ഷിക്കപെടുകയും ചെയ്‍തിട്ടുണ്ട് . പരാതികാരി പറഞ്ഞ സൂചന പ്രകാരമുള്ള അനേഷ്വ ണത്തിലാണ് പോലീസ് ‌ പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പ്രതിയെ കൂടരഞ്ഞി കോലോത്തും കടവിലെ വീട്ടിൽ നിന്നും മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത് . പ്രദേശത്ത് നേരത്തെയും ഇത്തരം കളവുകൾ നടന്ന സാഹചര്യത്തിൽ പ്രതിയെ താമരശ്ശേരി ഡി വൈ എസ്‌ പി യു ടെ സ്‌കോഡും ചോദ്യം ചെയ്യ്തിരുന്നു
പ്രതിയെ ഇന്ന് താമരശ്ശേരി ജൂഡിഷൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും

മുക്കം സി ഐ മഹേഷ് , എസ്‌ ഐ വിനോദ് കുമാർ, എ എസ്‌ ഐ നൗഫൽ , എസ് ,സി പി ഒ മാരായ അബ്ദുൽ റഷീദ് , അനീസ് ,എന്നിവരുടെനേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത് .

error: Content is protected !!