newsdesk
മുക്കം: പെട്രോൾ പമ്പ് ജീവനക്കാരന്റെ സംയോജിത ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം. ഇന്ധനം നിറക്കാൻ വന്ന ഗുഡ്സ് ഓട്ടോയിൽ നിന്നും തീ വരുന്നത് കണ്ട് എല്ലാവരും പകച്ചു നിന്നപ്പോൾ 20 വയസുകരനായ മുജാഹിദ് എന്ന പെട്രോൾ പമ്പിലെ ജീവനക്കാരൻ ആണ് രക്ഷകൻ ആയത്. ഇതര സംസ്ഥാന തൊഴിലാളിയാണ് മുജാഹിദ് ,വണ്ടിയുടെ ഡ്രൈവർ തീ ഉയരുന്നത് കണ്ടു പേടിച്ചു മാറിയപ്പോൾ , മുജാഹിദ്
വെള്ളം സ്പ്രൈ ചെയ്തു തീ അണക്കുകയായിരുന്നു .മുക്കം നോർത്ത് കാരശ്ശേരിയിലെ കെ സി കെ പെട്രോൾ പമ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്.