മലപ്പുറം ,വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

മലപ്പുറം: വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് സംഭവം നടന്നത്. വീടിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന മൂന്നംഗ സംഘം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. വളാഞ്ചേരി പൊലീസില്‍ യുവതി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കൃത്യമായി പറഞ്ഞാല്‍ മൂന്ന് ദിവസം മുമ്പുള്ള ഒരു രാത്രിയിലായിരുന്നു സംഭവമെന്ന് യുവതി പറയുന്നു. പത്തനംതിട്ട ജില്ലയില്‍ ജോലി ചെയ്യുന്ന യുവതി അവധിക്ക് നാട്ടിലെത്തി ബന്ധുവിന്റെ വീട്ടില്‍ കഴിയുമ്പോഴാണ് അതിക്രമം നടന്നതെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതികളെ കുറിച്ച് യുവതി കൃത്യമായ സൂചന പൊലീസിന് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായിട്ടാണ് സൂചന. ഇവരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാമനെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം ബലാത്സംഗത്തിന് ഇരയായ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം.

error: Content is protected !!