newsdesk
മുക്കം: മുക്കം മുസ്ലിം അനാഥശാലയുടെ അറുപത്തെട്ടാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ വനിതാസംഗമം പാണക്കാട് സയ്യിദത്ത് ഹനിയ്യ ബീവി ഉദ്ഘാടനം ചെയ്തു. വനിത കമ്മിറ്റി ചെയർപേഴ്സൺ റഹ് മത്ത് വയലിൽ അദ്ധ്യക്ഷത വഹിച്ചു. കേരള വഖഫ് ബോർഡ് മെമ്പർ റസിയാ ഇബ്രാഹിം മുഖ്യാതിഥിയായി. അഡ്വ.നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദിനി , എം.എ.സൗദ, കാഞ്ചന കൊറ്റങ്ങൽ , എം.ബിനു, ഇ റംല, ഒ.ഹസീന, പി.വി. ആമിന, റൈഹാനത്ത് വഫിയ്യ , ഹാഫിളത് ഹനീന, പി.ടി.എം. ഷറഫുന്നിസ, എ.എം.ജമീല എന്നിവർ പ്രസംഗിച്ചു.