newsdesk
കോഴിക്കോട് ജില്ലയിൽ നാലിടത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിന് നേട്ടം. വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാർഡ് എൽഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബാക്കി മൂന്നിടങ്ങളിലും യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിർത്തി. നിലവിലെ തിരഞ്ഞെടുപ്പ് ഫലം എവിടെയും ഭരണത്തെ ബാധിക്കില്ല.
വില്യാപ്പള്ളി പഞ്ചായത്തിലെ 16ാം വാർഡ് ചല്ലിവയൽ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എൻ ബി പ്രകാശൻ 311 വോട്ടുകൾക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 140 വോട്ടിന് വിജയിച്ച വാർഡാണിത്. വാണിമേൽ പഞ്ചായത്തിലെ 14ാം വാർഡ് കോടിയുറ യുഡിഎഫ് നിലനിർത്തി. 444 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ അനസ് നങ്ങാണ്ടിയിൽ വിജയിച്ചു. കോൺഗ്രസ് നേതാവാണ് അനസ്.
മടവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് പുല്ലാളൂർ യുഡിഎഫ് നിലനിർത്തി. മുസ്‌ലിം ലീഗിലെ സിറാജ് ചെറുവലത്ത് 234 വോട്ടിന് വിജയിച്ചു. എൻസിപിയിലെ അബ്ബാസ് ആയിരുന്നു എതിർ സ്ഥാനാർഥി. മാവൂർ പഞ്ചായത്തിലെ 13 ആം വാർഡ് പാറമ്മൽ യുഡിഎഫ് നിലനിർത്തി