കൊയിലാണ്ടിയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

NEWSDESK

വടകര: കൊയിലാണ്ടി കൊല്ലം ചോര്‍ച്ചപ്പാലം സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു. കൊക്കവയല്‍ താമസിക്കും കുന്ന്യോറമലയില്‍ അഭിലാഷ് ആണ് മരിച്ചത്. മുപ്പത്തി ആറ് വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.

സില്‍ക്ക് ബസാര്‍ റെയില്‍ പാളത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

error: Content is protected !!