പഞ്ചായത്ത് കിണറ്റിൽ വീണ 46 വയസ്സുകാരിയെ മുക്കം അഗ്നിരക്ഷാസേന രക്ഷിച്ചു;വെള്ളം കോരുന്നതിനിടെ കാൽ തെന്നി നൂറടിയോളം താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു

മാവൂർ : അടുവാട് കോട്ടക്കുന്ന്മ്മൽ പഞ്ചായത്ത് കിണറ്റിൽ വീണ 46 വയസ്സുകാരിയെ മുക്കം അഗ്നിരക്ഷാസേന രക്ഷിച്ചു.ചൊവ്വാഴ്ചരാവിലെ 9:30 ഓടു കൂടിയാണ് അപകടം നടന്നത് . പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കാൽ തെന്നി നൂറടിയോളം താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ മുക്കം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് കിണറ്റിൽ നിന്നും കരക്ക് കയറ്റുകയായിരുന്നു. നിസ്സാര പരിക്കുകൾ ഉള്ള ബിന്ദുവിന് ചികിത്സ നൽകി

error: Content is protected !!