
newsdesk
മുക്കം മാമ്പറ്റയിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മാമ്പറ്റയിലെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .കർണാടക ചിക് മംഗലൂർ
സ്വദേശി ഐഷാ സുനിതയാണ് മരിച്ചത് .
മലപ്പുറം അരീകോട് സ്വദേശിയും സുഹൃതുമായ സത്താറിന് ഒപ്പമാണ് താമസിച്ചു വന്നിരുന്നത് .
സത്താർ വെള്ളിയാഴ്ച
രാവിലെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം പോലീസ് സ്ഥലത്ത് എത്തി.