മുക്കം വലിയപറമ്പിലും നോർത്ത് കാരശ്ശേരിയിലും അപകടം. ഓട്ടോറിക്ഷ യാത്രക്കാർക്ക് പരിക്ക്

newsdesk

മുക്കം: വലിയപറമ്പിലും നോർത്ത് കാരശ്ശേരിയിലും അപകടം.രാത്രി 9 മണിയോടെയാണ് വലിയപറമ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചത്.ഓട്ടോയുടെ മുൻവശത്തേക്ക് ബൈക്ക് ഇടിച്ചുകയറി, ഇരുവാഹനത്തിനും സാരമായ കേടുപാട് പറ്റി. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളേയും ബൈക്ക് യാത്രികനേയും മാമ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

 ഈ സംഭവത്തിന് തൊട്ട് പിറകെയാണ് നോർത്ത്കാരശ്ശേരിയിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. ഇതിലുണ്ടായിരുന്നവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടേയും പരിക്ക് സാരമുള്ളതല്ല എന്നാണ് അറിവ്.തുലാവർഷം കനത്തതോടെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കത്തിന് സമീപം അപകടം വർധിക്കുന്നതായാണ് സൂചന

error: Content is protected !!