പേടിക്കാതെ ‘നീന്തിവാ മക്കളെ ” റന ഫാത്തിമ പറയുന്നു ; ലോക നീന്തൽ ദിനമായ ഇന്ന് കുത്തൊഴുക്കിനെ വകഞ്ഞു മാറ്റി അവൾ നേടിയിരിക്കുകയാണ് മുക്കം നഗരസഭയുടെ അഭിമാന പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ പദവി ;അറിയാം തോട്ടു മുക്കത്തെ ഈ അഞ്ചു വയസുകാരിയുടെ സാഹസികതയുടെ കഥ

NEWSDESK

വാർത്തകളിൽ അങ്ങനെ നിറയുകയാണ് മുങ്ങിമരണങ്ങൾ, ചുരുക്കത്തിൽ മുങ്ങിമരണങ്ങളുടെ ഘോഷയാത്രയുടെ കാലം ,അവിടേക്കാണ് ഏവരെയും അമ്പരപ്പിച്ചു കൊണ്ട് അഞ്ചു വയസുകാരി റന ഫാത്തിമയുടെ മാസ്സ് എൻട്രി .
കുട്ടികാലം മുതലേ സാഹസികതളിൽ താല്പര്യം കാണിച്ച ആ കുഞ്ഞു മിടുക്കിയെ വീട്ടുകാർ ഒപ്പം നിന്നു പ്രോത്സാഹിപ്പിച്ചു . മാധ്യമപ്രവർത്തകൻ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റേയും രണ്ടു മക്കളിൽ മൂത്ത മകളാണ് റന ഫാത്തിമ.തോട്ടുമുക്കം ഗവണ്മെന്റ് യു പി സ്കൂളിൽ യുകെജി വിദ്യാർത്ഥിനിയാണ് ഈ കുഞ്ഞു താരം .

പിച്ചവെക്കുന്ന കാലം മുതലേ പുഴകളോടും തോടുകളോടും ഇഷ്ട്ടം പ്രകടിപ്പിച്ച അവളെ കടവിലേക്ക് കൂടെ കൂട്ടി വലിയുമ്മ റംല മനാഫ് , ആദ്യം വെള്ളത്തിനോടുള്ള പേടി മാറ്റി പിന്നീട് നീന്തല്‍ പഠിപ്പിച്ചു. നീന്തലിന്റെ ആദ്യ പാഠംമുതല്‍ ഇപ്പോഴും റംലയാണ് റനക്ക് കൂട്ട് .വലിയുമ്മ റംല തന്നെയാണ് ഈ കുഞ്ഞു താരത്തിന്റെ ആദ്യ ഗുരുവും .കുഞ്ഞുങ്ങളെ നീന്തല്‍ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഈ ഉമ്മ പറയുന്നു.
പിന്നീട് മൂന്ന് വയസിൽ സ്വന്തം നാട്ടുകാരെ തന്നെ ഒന്ന് പേടിപ്പിച്ചു മുൾമുനയിൽ നിർത്തിയ രസകരമായ കഥയുണ്ട് കൊടിയത്തൂർ പഞ്ചായത്തിന് പറയാൻ സംഭവം ഇങ്ങനെ ഒരു കുഞ്ഞു പെണ്കുട്ടി ചെറുപുഴയിലൂടെ ഒഴുകി വരുന്നത് കണ്ട് നാട്ടുകാർ ചിലർ പുഴയിലേക്ക് എടുത്തു ചാടി അവളെ രക്ഷിക്കാൻ പൊക്കിയെടുത്തപ്പോഴാണ് ചാട്ടുളിപോലെ വെള്ളത്തിൽ മിന്നിമറയുന്ന റന അവരെനോക്കി നൈസ് ആയി ഒന്ന് പുഞ്ചിരിച്ചത് അപ്പോഴാണ് ആളുകൾക്ക് അവർക്ക് പറ്റിയ അമളി മനസിലായത്, കുട്ടി കുത്തൊഴുക്കിൽ നീന്തി കളിക്കുകയാണെന്ന് .വെള്ളത്തിലിറങ്ങി എന്ത് അഭ്യാസം കാണിക്കാനും റന അന്നും തയാറായിരുന്നു പുഴകളിലും തോടുകളിലും അവൾ ഒഴുക്കിനെ വകഞ്ഞുമാറ്റി ഒരു സ്വർണ്ണമീനിനെ പോലെ നീന്തി തുടിച്ചു പാറക്കെട്ടുകൾക്കു മുകളിൽ നിന്നും മരത്തിനു മുകളിൽ നിന്നും വെള്ളത്തിലേക്കുള്ള അവളുടെ ഡൈവിങ് ആരെയും അതിശയിപ്പിക്കുന്നതാണ് ,മൂന്ന് വയസിൽ തന്നെ അവൾ ചെറുപുഴ നീന്തി കടന്നു തുടർന്നങ്ങോട്ട് വാർത്തകളിൽ നിറഞ്ഞ പെണ്കുട്ടിയെ കാണാൻ മണ്ഡല പര്യടനത്തിനിടെ സാക്ഷാൽ രാഹുൽ ഗാന്ധിയെത്തിയത് അവളെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു .

മൂന്ന് വയസിൽ തന്നെ അവളെ മുക്കം നഗരസഭ അവരുടെ അഭിമാന പദ്ധതിയായ ”നീന്തി വാ മക്കളെ” പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തു .
ഒരു നാടിന്റെ അഭിമാന പദ്ധതിയായ നീന്തല്‍ പരിശീലന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഒരു അഞ്ചു വയസ്സുകാരിയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?. എന്നാല്‍ മൂന്നാം വയസ്സു മുതല്‍ റന ഫാത്തിമയെന്ന കുഞ്ഞു മിടുക്കി കോഴിക്കോട് മുക്കം നഗര സഭയുടെ ”നീന്തിവാ മക്കളെ ”പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദ്ധവില്‍ തുടരുകയാണ്.

.
വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മുക്കം നഗര സഭയുടെ പദ്ധതിയാണ് നീന്തി വാ മക്കളേ. ഇരുവഞ്ഞിപോലുള്ള വലിയ പുഴകളും ചെറിയ അരുവികളും തോടുകളുമെല്ലാമുള്ള മലയോര മേഖലയായ മുക്കത്തിന്‍രെ മൂന്ന് ഭാഗവും വെള്ളമാണ്. അതിനാല്‍ തന്നെ വിനോദസഞ്ചാര മേഖലയിലടക്കം അപ്രതീക്ഷിതമായെത്തുന്ന മലവെള്ളപ്പാച്ചില്‍ പലജീവനുകളുമെടുത്തിട്ടുണ്ട്. മുങ്ങി മരണങ്ങള്‍ തുടര്‍കഥയാകുന്ന സാഹചര്യത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ നഗര സഭയുടെ പദ്ധതി ഏറെ പ്രശംസനീയമാണ്. മുക്കം നഗര സഭയുടെ ”നീന്തിവാ മക്കളെ ”പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി കൈമാറല്‍ ചടങ്ങ് നീന്തല്‍ ദിനമായ ഇന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫാണ് നിര്‍വഹിക്കുകയാണ് . നഗരസഭയുടെ ഈ പദ്ധതിയ്ക്ക് ഇതിനോടകം വലിയ പിന്തുണയാണ് ലഭിക്കുന്നത്. മൂന്നാമത്തെ വയസ്സുമുതല്‍ നീന്തിമുന്നേറുന്ന ഈ കുരുന്ന് ഇന്ത്യൻ കായിക രംഗത്തിന്റെ ഭാവി വാഗ്ദാനമാണ് ,ഇനിയേറെ നീന്തിയെടുക്കാൻ ഉണ്ട് ഇവൾക്ക് .നീന്തൽ കുളത്തിൽ മകൾ നേടിയെടുക്കുന്ന നേട്ടങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിപ്പാണ് ഇവളുടെ വീട്ടുകാരും നാട്ടുകാരുമെല്ലാം .എല്ലാവര്‍ക്കും ഒരു പ്രചേദനമാകട്ടെ ഈ കുഞ്ഞു സ്വർണ്ണമത്സ്യം .

error: Content is protected !!
%d bloggers like this: