കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ മാതാവ് അന്തരിച്ചു, പണം തിരികെ നൽകി ബാങ്ക്

ഇടുക്കി: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പന സഹകരണ സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത വ്യാപാരിയായ സാബു തോമസിന്റെ മാതാവ് അന്തരിച്ചു. കട്ടപ്പന പള്ളിക്കല മുളങ്ങാശേരിൽ ത്ര്യേസാമ്മ (90) ആണ് മരിച്ചത്. സ്ട്രോക്ക് വന്നതിനെത്തുടർന്ന് ഒന്നരവർഷമായി കിടപ്പിലായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം.

error: Content is protected !!