മൂന്ന് ദിവസം പ്രായമുളള പിഞ്ച് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

മലപ്പുറം: മൂന്ന് ദിവസം പ്രായമുളള പിഞ്ച് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ അമ്മ അറസ്റ്റിൽ. മലപ്പുറം താനൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെയാണ്(29) പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രദേശവാസികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. മൂന്ന് ദിവസം മുൻപാണ് ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!