
Web Desk
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് കൂടുമാറി നേതാക്കള്‍. മുന്‍ മന്ത്രിയുള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബി.ജെ.പിയിലേക്ക് പോയത്.
മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന ഗുര്‍പ്രീത് സിങ് കന്‍ഗാര്‍, ബൈനാല മുന്‍ എം.എല്‍.എ കേവല്‍ സിങ് ദില്ലോണ്‍, ബാല്‍ബിര്‍ സിങ് സിദ്ദു, രാജ്കുമാര് വെര്‍ക, സുന്ദര്‍ ശാം അറോറ, തുടങ്ങിയവരാണ് ബി.ജെ.പിയില്‍ ചേരുന്നത്.ചണ്ഡീഗഡിലെ ബി.ജെ.പിയുടെ ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിലായിരിക്കും ഇവരുടെ പാര്‍ട്ടി പ്രവേശം.ബി.ജെ.പിയിലെത്തുന്ന നാല് പേരും തങ്ങളുടെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും, അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.