കൂളിമാട്‌ എംആർപിഎൽ പെട്രോൾ പമ്പിൽ തീപിടുത്തം; മോക് ഡ്രിൽ കണ്ട് അമ്പരന്ന് നാട്ടുകാർ

മുക്കം : കൂളിമാട്‌ എംആർപിഎൽ പെട്രോൾ പമ്പിൽ തീപിടുത്തം :പെട്രോൾ അടിക്കാൻ എത്തിയ ജീപ്പിനു തീപിടിച്ചു ജീപ്പിലുണ്ടായിരുന്ന ഒരു സ്ത്രീയടക്കം 4 പേർക്ക് ഗുരുതര പരിക്ക് .മുക്കം ഫയർ ഫോഴ്സ് എത്തി തീയണച്ചു .

നാട്ടുകാർക്ക് ആദ്യം അമ്പരപ്പും പിന്നീട് ആശ്വാസവും .പെട്രോൾ പമ്പിലെ തീപിടുത്തം മോക് ഡ്രിൽ ആയിരുന്നു എന്നറിഞ്ഞതോടെയാണ് ഓടിക്കൂടിയ നാട്ടുകാർക്ക് ആശ്വാസമായത് .

മുക്കം ഫയർ ഫോഴ്സ് ,ഇന്ത്യൻ ഓയിൽ ആൻഡ് അദാനി ഗ്യാസ് ,മംഗളൂരു റിഫൈനറി ആൻഡ് പെട്രോൾ കെമിക്കൽ ലിമിറ്റടും സംയുക്തമായി കൂളിമാട്‌ പറയങ്ങാട്ട് ഫ്യുവൽസിൽ നടത്തിയ മോക് ഡ്രിൽ ആണ് നാട്ടുകാരെ അമ്പരപ്പിലാക്കിയത് .

മുക്കം ഫയർ ഫോഴ്‌സിലെ സിവിൽ ഡിഫൻസ് ,ആപ്ത മിത്ര ,പോലീസ് വിവിധ സന്നദ്ധ സേന സംഘടനകൾ എന്നവരുടെ സഹകരണത്തോടെയായിരുന്നു മോക്ഡ്രില്

ഒരപകടം നടന്നാൽ എങ്ങനെ പ്രതികരിക്കണമെന്ന് കാണിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പലയിടങ്ങളിൽ മോക് ഡ്രിൽ സംഘടിപ്പിക്കുന്നതെന്നും നാട്ടുകാർ വളരെയധികം സഹകരിച്ചു വെന്നും മുക്കം ഫയർ ഓഫിസർ ഗഫൂർ പറഞ്ഞു .

ഇന്ധനം നിറക്കാൻ വന്ന ഒരു ജീപ്പിനും CNG കമ്പ്രെസർ ഏരിയയ്ക്കും തീപിടിക്കുന്നതും കുറച്ച പേർക്ക് പരിക്കേൽക്കുന്നതും ഫയർ ഫോഴ്സ് എത്തി തീയണക്കുന്നതും വിവിധ ആംബുലൻസുകൾ വന്നു ആണ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതുമാണ് മോക് ഡ്രില്ലിൽ അവതരിപ്പിച്ചത് .

error: Content is protected !!