
newsdesk
മലപ്പുറം: അന്യപുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന് സമസ്ത കാന്തപുരം വിഭാഗം. സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടകലര്‍ന്നുള്ള വ്യായാമം വേണ്ടെന്നും കാന്തപുരം വിഭാഗം പറഞ്ഞു. ഇന്നലെ (വെള്ളി) നടന്ന മുശാവറ യോഗത്തിന്റേതാണ് തീരുമാനം.
വ്യായാമം മത നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്നും മതത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള ഗാനങ്ങളും പ്രചരണങ്ങളും പാടില്ലെന്നും കാന്തപുരം വിഭാഗം പറഞ്ഞു.മതത്തിനെതിരായ ക്ലാസുകള്‍ സംഘടിപ്പിക്കരുതെന്നും കാന്തപുരം വിഭാഗം പറഞ്ഞു. നേരത്തെ മെക് സെവന്‍ വ്യായാമ കൂട്ടായ്മയെ വിമര്‍ശിച്ച് കാന്തപുരം വിഭാഗം നേതാവായ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി രംഗത്തെത്തിയിരുന്നു.
മതത്തിനുള്ളിലേക്ക് പുത്തന്‍ ആശയങ്ങള്‍ തിരുകികയറ്റാന്‍ ജമാഅത്തെ ഇസ്‌ലാമിയാണ് ശ്രമിക്കുന്നതെന്നും ഇതിന് പിന്നിലുള്ള മറ്റു നീക്കങ്ങള്‍ പരിശോധിക്കണമെന്നുമാണ് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പറഞ്ഞത്.