
newsdesk
മാവൂർ : പഞ്ചായത്ത് പദവി വച്ചു മാറുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് താൽക്കാലിക വിരാമം .കോൺഗ്രസിലെ പ്രശ്നങ്ങൾ പിന്നീട് രമ്യമായി പരിഹരിക്കും .നിലവിലെ പ്രസിഡന്റ് കെ .സി വാസന്തി വിജയൻ തൽസ്ഥാനത്തു തുടരും ഡിസിസി പ്രസിഡണ്ട് കെ .പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ യുഡിഎഫ് ജില്ലാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു .പഞ്ചായത്ത് പ്രസിഡന്റായി ഒരു വർഷം തികയും
മുൻപേ വാസന്തി വിജയനോട് സ്ഥാനം രാജി വെക്കാൻ ആവശ്യപ്പെട്ട കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാടിനോട് യുഡിഎഫ് ഘടക കക്ഷികളായ മുസ്ലിം ലീഗ് വിയോജിച്ചു .ഇതോടെ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ട് വരാനുള്ള ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ സാധ്യത മങ്ങി .
കോൺഗ്രസിലെ പ്രശ്നങ്ങളിൽ ഇടപെടാനാവില്ലന്നും ആഭ്യന്തര പ്രശ്ങ്ങൾ കോൺഗ്രസ് നേതൃത്വം പരിഹരിക്കണമെന്നും ലീഗ് നേതാക്കൾ നിലപാടെടുത്തു .അതിനിടെ വാസന്തി വിജയന് ഐക്യദാർട്യം പ്രകടിപ്പിച്ചു ഒട്ടേറെ കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിരുന്നു .യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ആദ്യത്തെ ഒന്നര വര്ഷം മുസ്ലിം ലീഗിലെ ടി .ഉമ്മറും ഒരു വർഷവും രണ്ടു മാസവും ആർഎംപി പ്രതിനിധി ടി .രഞ്ജിത്തും പ്രസിഡന്റായി .തുടർകാലയളവിൽ കോൺഗ്രസിനാണ് പ്രസിഡണ്ട് പദവി ഇതനുസരിച്ചാണ് വാസന്തി വിജയൻ ചുമതലയേറ്റത് .മണ്ഡലം കമ്മിറ്റിയിലും യുഡിഎഫിലും ചർച്ച ചെയ്യാതെ ഏതാനും പേർ എടുത്ത തീരുമാനം അംഗീകരിക്കാൻ ആവില്ലെന്നും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും വാസന്തി വിജയനും നേരത്തെ അറിയിച്ചിട്ടുണ്ട് .എക്കാലവും സിപിഎം കയ്യാളിയ 10 ,11 വാർഡുകളിൽ നിന്ന് 2005 മുതൽ മത്സരിച്ച് കോൺഗ്രസിന് വിജയം നേടിക്കൊടുത്തത് വാസന്തി വിജയനാണ്