
newsdesk
കോഴിക്കോട്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ റേഷൻ മസ്റ്ററിംഗ് നടത്തിയ ഒമ്പതു ലക്ഷം പേർ റേഷൻ കാർഡിനു പുറത്ത്. ഈ മാസം മുതൽ റേഷൻ വിതരണം മസ്റ്ററിംഗ് നടത്തിയവർക്കു മാത്രമായി ചുരുക്കിയതിനാൽ ഉപഭോക്താക്കൾ ആശങ്കയിലാണ്.
സംസ്ഥാനത്ത് 1.51 കോടി റേഷൻ ഉപഭോ ക്താക്കൾ ഉള്ളതിൽ 11 ലക്ഷം പേർ മസ്റ്ററിംഗി നുശേഷം കാർഡിൽ ഉൾപ്പെട്ടിരുന്നില്ല. ഇതി ൽ രണ്ടുലക്ഷം പേരുടെ പ്രശ്‌നം പരിഹരിച്ചി ട്ടുണ്ട്. ബാക്കിയുള്ള ഒമ്പതുലക്ഷം ഉപഭോ ക്താക്കൾ ഇപ്പോഴും പുറത്താണ്. കേന്ദ്രസർ ക്കാർ നിർദേശത്തെത്തുടർന്ന് മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡുകളിലെ മുഴുവൻ അംഗങ്ങളുടേയും കെവൈസി ( മസ്റ്ററിംഗ്) പൂർത്തിയാക്കിയിരുന്നുഎന്നാൽ പ്രായമേറി യവരും കുട്ടികളും അടങ്ങുന്ന ഒട്ടേറെ റേഷൻ ഗുണഭോക്താക്കളുടെ പേര് മസ്റ്ററിംഗിനുശേഷം കാർഡിൽ കാണാനില്ലെന്നു കാർഡ് ഉടമകളും വ്യാപാരികളും പറയുന്നു.
ഈ മാസം മുതൽ റേഷൻ വിതരണം നടത്തുന്നത് മസ്റ്ററിംഗ് നടത്തിയ അംഗങ്ങൾക്കു മാത്രമാണ്. അതിനാൽ പേരില്ലാത്തവർക്ക് ഈ മാസത്തെ റേഷൻ വിഹിതം നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പേരില്ലാത്തവർ വീണ്ടും ചേർക്കേണ്ട സ്ഥിതിയാണ്. ഈ മാസത്തെ റേഷൻ വിതരണം തുടങ്ങിയപ്പോഴാണു റേഷൻ കാർഡിൽനിന്നു പേരു നഷ്ടപ്പെട്ട വിവരം കാർഡ് ഉടമകളും വ്യാപാരികളും അറിയുന്നത്. മുമ്പ് എല്ലാ മാസാരംഭ നാളുകളിലും ഇത്തരം സങ്കേതിക തകരാറുകൾ ഉണ്ടാവാറുണ്ടെങ്കിലും അവരുടെ പേരുകളും റേഷനും നഷ്ടപ്പെടാറില്ല.
പേരില്ലെന്നറിയുന്നതോടെ പലയിടങ്ങളിലും ഗുണഭോക്താക്കളും റേഷൻ വ്യാപാരികളും തമ്മിൽ തർക്കത്തിനും ഇടയാകുന്നുണ്ട്. റേഷൻ വ്യാപാരികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഉപകരണം ഉപയോഗിച്ചു വീടുകളി ലെത്തി കിടപ്പുരോഗികളുടെ മസ്റ്ററിംഗ് എടു ത്തിരുന്നു. ഇതിനായി ഗ്രാമപഞ്ചായത്ത് തല ത്തിൽ ക്യാമ്പ് സംഘടിപ്പിച്ചും മസ്റ്ററിംഗ് നടത്തി. സാങ്കേതിക തകരാറുകൾ പരിഹരിച്ചാൽ മാത്രമേ കാർഡുടമകൾക്കു റേഷൻ ലഭി ക്കുകയുള്ളൂ. ഈ മാസംതന്നെ അവരുടെ റേഷൻ നൽകുന്നതിന് ഇ-പോസ് യന്ത്രങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണമെ ന്ന് ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹ മ്മദാലി എന്നിവർ ഭക്ഷ്യവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.