താമരശ്ശേരിയിൽ വീണ്ടും തൂങ്ങി മരണം ;ഇന്ന് രാവിലെ തൂങ്ങി മരിച്ച നരിക്കുനി സ്വദേശിയുടെ സുഹൃത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

newsdesk

താമരശ്ശേരിയിൽ മറ്റൊരു യുവാവിനെ കൂടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നരിക്കുനി സ്വദേശിയുടെ സുഹൃത്ത് ചുങ്കം മുട്ടുകടവ് ഓളിയോട്ടിൽ ശശിയുടെ മകൻ ശരത്ത് (27) ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ താമരശ്ശേരി ചുങ്കത്ത് ഉണ്ടായിരുന്ന ശരത്ത് പിന്നീട് വീട്ടിലേക്ക് പോയിരുന്നു. അല്പം കഴിഞ്ഞാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ഭാര്യ: അഹിന. മാതാവ്: ദേവി.

error: Content is protected !!