newsdesk
കൊല്ലം : കൊട്ടിയത്ത് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. കൊട്ടാരക്കര സ്വദേശി റഷീദാണ് പിടിയിലായത്. കൈയും കാലും ഭാഗികമായി ഇല്ലാത്ത 75കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. സമീപത്തെ സിസി ടിവിയില്‍ നിന്ന് വൃദ്ധയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. വൃദ്ധയുടെ അടുത്തെത്തിയ പ്രതി ഇവരുടെ വസ്ത്രം മാറ്റാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഉറക്കമുണർന്ന വൃദ്ധ എണീക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പലവട്ടം തലയ്ക്കടിച്ച് വീഴ്ത്തി. അവശയായ വൃദ്ധയെ യുവാവ് എടുത്തു കൊണ്ടുപോകുകയായിരുന്നു.
അടുത്ത ദിവസം രാവിലെ ഒന്നരക്കിലോമീറ്ററോളം അകലെ സിത്താര ജംഗ്ഷന് സമീപം വിജനമായ സ്ഥലത്ത് അർദ്ധ നഗ്നയായ നിലയിൽ രക്തത്തിൽ കുളിച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. മകൾ എത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.