നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് മീനങ്ങാടി സ്വദേശി യുവതി മരിച്ചു

newsdesk

മീനങ്ങാടി : ഗുണ്ടൽപേട്ട് മദൂരിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുംങ്കര സാബുവിന്റെ മകൾ ആഷ്‌ലി സാബു (23) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം.

കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാൻ മൈസൂരിൽ പോയി തിരിച്ച് വരവെയാണ് ആഷ് ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കുണ്ട്. ബുധനാഴ്ച മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടക്കും.

error: Content is protected !!