റീൽസ് എടുക്കുന്നതിനിടെ മാനവീയം വീഥിയിൽ സംഘര്‍ഷം’; യുവാവിന്റെ കഴുത്തിൽ വെട്ടേറ്റു

തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. യുവാവിനെ വെട്ടിപരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് ചെമ്പഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ധനുകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റീൽസ് എടുക്കുന്നതിനിടെയാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് ആരോപിക്കുന്നു. ധനു കൃഷ്ണയെ വെട്ടിയ പൂജപ്പുര സ്വദേശി ഷെമീറും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയും മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലാണ്. ഷമീറിനൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു.

തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ കൂടുതൽ പൊലീസുകാരെ ഈ സ്ഥലത്ത് വിന്യസിക്കാൻ സാധിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടെ ബാരിക്കേഡുകളും സ്ഥാപിക്കുന്നില്ല. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണ് സംഘങ്ങൾ ഒത്തുചേരുന്നത്.

error: Content is protected !!