വെടിയുണ്ടകളുമായി യുവാവ് പിടിയിൽ;തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്

തിരുവമ്പാടി : തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളുമായി യുവാവ് പോലീസ് പിടിയിൽ .പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത് .ഇന്നലെ വൈകിട്ട് ആണ് സംഭവം . ആം ആക്ട് പ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും .പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് വെടിയുണ്ടകൾ കണ്ടെത്തിയത്

error: Content is protected !!