ഒളിമ്പിക്‌സ് യോഗ്യത; 400 മീറ്റര്‍ ഹര്‍ഡില്‍സിൽ യോഗ്യത നേടുന്ന ആദ്യ മലയാളി പുരുഷ താരം എം.പി ജാബിര്‍

News Desk

ടോക്കിയോ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലേക്ക് യോഗ്യത നേടി മലപ്പുറം സ്വദേശി എം.പി ജാബിര്‍. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടമാണ് മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശി എം.പി. ജാബിര്‍ ഇതോടെ സ്വന്തം പേരില്‍ കുറിച്ചത്.

ഇതിനു മുമ്പ് ഇന്ത്യന്‍ ഇതിഹാസ താരം പി.ടി. ഉഷയാണു ഒളിമ്പിക്സ് ഹര്‍ഡില്‍സില്‍ യോഗ്യത നേടിയ ഏക ഇന്ത്യന്‍ താരം. ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്‌സില്‍ പി.ടി. ഉഷ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യക്കായി മത്സരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നാവികസേനയുടെ അത്‌ലറ്റ് കൂടിയായ ജാബിര്‍ പട്യാലയില്‍ അടുത്തിടെ സമാപിച്ച അന്തര്‍ സംസ്ഥാന അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 49.78 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയിരുന്നു. ഇതോടെ റാങ്കിങ് ക്വാട്ടയിലൂടെ പതിനാലാമതായാണ് താരം ഒളിമ്പിക്‌സ് യോഗ്യത സ്വന്തമാക്കിയത്.

54 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ഇന്ത്യന്‍ പുരുഷ അത്‌ലറ്റ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്നത്. 40 അത്‌ലറ്റുകള്‍ യോഗ്യത നേടുന്ന ലോക അത്‌ലറ്റിക്‌സിന്റെ റോഡ് ടു ഒളിമ്പിക്‌സ് റാങ്കിങ്ങില്‍ നിലവില്‍ 34ാം സ്ഥാനത്താണ് 25 കാരനായ ജാബിര്‍.

error: Content is protected !!