കോവിഡ് വാക്സിനേഷന് പള്ളി വിട്ടു നൽകി വേറിട്ട മാതൃകയാവുകയാണ് കുനിയിൽ ഇസ്ലാഹ് നഗർ പള്ളി കമ്മിറ്റി ഭാരവാഹികൾ

Local News

കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ കോവിഡ് വാക്സിനേഷന് സൗകര്യമില്ലാത്ത പന്ത്രണ്ടാം വാർഡിൽ വാക്സിനേഷന് മുസ്ലിം പള്ളി വിട്ടു നൽകി വേറിട്ട മാതൃകയാവുകയാണ് കുനിയിൽ ഇസ്ലാഹ് നഗർ പള്ളി കമ്മിറ്റി ഭാരവാഹികൾ. പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വാക്സിനേഷൻ നടത്താനുള്ള ബുദ്ധിമുട്ടിനെ തുടർന്ന് എന്ത് ചെയ്യും എന്ന് അറിയാതെ നിൽക്കുകയായിരുന്നു പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ. തുടർന്ന് സ്കൂളിൽ വാക്സിൻ എടുക്കുവാൻ വരുന്നവരുടെ പ്രയാസം പള്ളി ഭാരവാഹികളെ അറിയിച്ചപ്പോൾ മാതൃകാപരമായി പള്ളി വാക്സിനേഷന് വിട്ടുനൽകി പള്ളി കമ്മിറ്റി ഭാരവാഹികൾ രംഗത്തെത്തുകയായിരുന്നു. ഇതോടെ കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ
45 വയസിനു മുകളിലുള്ള 167 വാർഡ് മെമ്പറായ പി.പി തസ്‌ലീന ഷബീറിന്റെ നേതൃത്വത്തിൽ കീഴുപറമ്പ് പി.എച്ച്.എസിലെ ആരോഗ്യ പ്രവർത്തകർ വാക്സിൻ നൽകിയത്. രാവിലെ 10 മണിക്ക് തുടങ്ങിയ വാക്സിൻക്യാമ്പ്‌ ഉച്ചക്ക് ഒന്നര മണിവരെ നീണ്ടു നിന്നു. വാർഡിൽ വാക്സിൻ സൗകര്യം ഇല്ലാതെ എങ്ങനെ വാക്സിനേഷൻ നടത്തുമെന്ന് ആശങ്ക നിൽക്കുമ്പോഴാണ് പള്ളി കമ്മിറ്റി ഭാരവാഹികൾ വാക്സിനേഷൻ നടത്താൻ പള്ളി വിട്ടുനൽകിയത് ഇതിന് പള്ളി കമ്മിറ്റി ഭാരവാഹികളുടെ ഈ അവസരത്തിൽ നന്ദി പറയുകയാണ് എന്ന് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് അംഗം പി.പി തസ്‌ലീന ഷബീർ മാധ്യമത്തോട് പറഞ്ഞു.

അതേസമയം പള്ളികൾ ആരാധനാ കർമ്മങ്ങളിൽ മാത്രം പരിമിതിപെടേണ്ട ഒന്നല്ല എന്ന് കുനിയിൽ ഇസ്ലാഹ് നഗർ പള്ളി കമ്മിറ്റി സെക്രട്ടറി കെ പി ശാക്കിർബാബു മാസ്റ്റർ പറഞ്ഞു.ഇത്തരത്തിൽ ബുദ്ധിമുട്ടിയ സമയം പള്ളി ഭാരവാഹികൾ വാക്സിനേഷന് പള്ളി വിട്ടു നൽകിയതിൽ വളരെയധികം സന്തോഷമുണ്ട്
എന്ന് കീഴുപറമ്പ് പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഖാലിദ് മാധ്യമത്തിനോട് പറഞ്ഞു.
ക്യാമ്പിന് പള്ളി കമ്മിറ്റി ഭാരവാഹികളായ കെ.പി ഉമ്മർ മാസ്റ്റർ , കെ പി ശാക്കിർബാബു , റഹ്മത്തുള്ള മാസ്റ്റർ, നിസ്സാർ മാസ്റ്റർ ആരോഗ്യ പ്രവർത്തകരായ ഡോക്ടർ കാലിദ്, നെജ്മത് സിസ്റ്റർ, ആയിഷ സിസ്റ്റർ ആശാവർക്കർ ആയ സുഹ്റ പി സി സി ഡി സ്‌ മെമ്പർ മെഹറുന്നിസ, വാർഡിലെ സന്നദ്ധ സേവകരായ ജൗഹർ വി പി, ഷബീർ ബാബു പി.പി , അൻവർ കെ ടി, അനീസ്, നിസാമുദ്ദീൻ പി.സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

error: Content is protected !!